കേരളം

kerala

ETV Bharat / state

കള്ളവോട്ടുകള്‍ തടയണണമെന്നാവശ്യപ്പെട്ട് പ്രവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു - കണ്ണൂർ

116 പ്രവാസികളാണ് കോടതിയെ സമീപിച്ചത്. തങ്ങള്‍ വേട്ടു ചെയ്യാന്‍ എത്തില്ലെന്നുള്ള പ്രത്യേക സത്യവാങ്മൂലവും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്

expatriates approached High Court  fraudulent votes  The expatriates  High Court  കള്ളവോട്ടുകള്‍  ഹൈക്കോടതിയെ സമീപിച്ചു  കണ്ണൂർ  പട്ടുവം പഞ്ചായത്ത്
കള്ളവോട്ടുകള്‍ തടയണണമെന്നാവശ്യപ്പെട്ട് പ്രവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു

By

Published : Dec 11, 2020, 4:26 PM IST

Updated : Dec 11, 2020, 7:46 PM IST

കണ്ണൂർ: പട്ടുവം പഞ്ചായത്തില്‍ കള്ളവോട്ടുകള്‍ തടയണണമെന്നാവശ്യപ്പെട്ട് പ്രവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. വോട്ടുചെയ്യാന്‍ നാട്ടിലെത്താന്‍ കഴിയാത്ത വോട്ടര്‍പട്ടികയില്‍ പേരുള്ള 116 പ്രവാസികളാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ ചെയ്‌തിട്ടുണ്ടെന്നും ഇത്തവണ അതിന് അനുവദിക്കരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

കള്ളവോട്ടുകള്‍ തടയണണമെന്നാവശ്യപ്പെട്ട് പ്രവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു

യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികളാണ് ഹർജി നല്‍കിയത്. ഇതിനായി വക്കാലത്ത് എംബസി അസ്റ്റസ്റ്റേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. അഡ്വ.എം മുഹമ്മദ് ഷാഫി മുഖേനയാണ് ഹർജി നല്‍കിയത്. തങ്ങള്‍ വേട്ടു ചെയ്യാന്‍ എത്തില്ലെന്നുള്ള പ്രത്യേക സത്യവാങ്മൂലവും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പട്ടുവത്തെ വിവിധ ബൂത്തുകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവാസികളുടെ വോട്ടുകള്‍ ഉള്‍പ്പെടെ ചെയ്‌തതായി വിവരാവകാശ രേഖകള്‍ പ്രകാരം കണ്ടെത്തിയിരുന്നു. ഇതിൻ്റെ പകര്‍പ്പുകളും ഹർജിക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ വോട്ടു ചെയ്യാന്‍ കഴിയാത്ത 16 രോഗികളും വൃദ്ധരും വോട്ട് മറ്റുള്ളവര്‍ ചെയ്യുന്നത് തടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പഞ്ചായത്തിലെ മൂന്ന് ബൂത്തുകളില്‍ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കമ്മിറ്റിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം കള്ളവോട്ട് രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും ഇതിന് സൗകര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.

Last Updated : Dec 11, 2020, 7:46 PM IST

ABOUT THE AUTHOR

...view details