കണ്ണൂർ: ജില്ലയിൽ സംഘപരിവാറിന്‍റെ സന്നദ്ധ സേവന വിഭാഗമായ സേവാഭാരതിയെ കൊവിഡ് റിലീഫിനുള്ള ഏജന്‍സിയായി നിയമിച്ച തീരുമാനം റദ്ദാക്കി. കണ്ണൂര്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. സേവാഭാരതിയെ റിലീഫ് ഏജന്‍സിസായി അംഗീകരിച്ച് കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. തുടർന്ന് സംഘപരിവാര്‍ സംഘടനയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
സേവാഭാരതി കൊവിഡ് റിലീഫ് ഏജൻസി; കണ്ണൂരില്‍ തീരുമാനം റദ്ദാക്കി - സംഘപരിവാറിന്‍റെ സന്നദ്ധ സേവന വിഭാഗമായ സേവാഭാരതി
സംഘപരിവാര്‍ സംഘടനയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
![സേവാഭാരതി കൊവിഡ് റിലീഫ് ഏജൻസി; കണ്ണൂരില്‍ തീരുമാനം റദ്ദാക്കി കണ്ണൂരില്‍ സേവാഭാരതിയെ കൊവിഡ് റിലീഫിനുള്ള ഏജന്‍സിയായി നിയമിച്ച തീരുമാനം റദ്ദാക്കി The decision to appoint Sevabharathi as the agency for covid relief in Kannur was canceled The decision to appoint Sevabharathi as the agency for covid relief was canceled agency for covid relief in Kannur സംഘപരിവാറിന്‍റെ സന്നദ്ധ സേവന വിഭാഗമായ സേവാഭാരതി Seva Bharati, the voluntary service arm of the Sangh Parivar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11908099-355-11908099-1622034522445.jpg)
കണ്ണൂരില്‍ സേവാഭാരതിയെ കൊവിഡ് റിലീഫിനുള്ള ഏജന്‍സിയായി നിയമിച്ച തീരുമാനം റദ്ദാക്കി
ALSO READ:ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ
പിണറായി സര്‍ക്കാറിന്‍റെ സംഘപരിവാര്‍ വിധേയത്വത്തിന്‍റെ ഉദാഹരണമാണ് നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി റദ്ദാക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. വിവാദമായതോടെയാണ് പ്രഖ്യാപനം റദ്ദാക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ മറ്റുജില്ലകളിലും സേവാഭാരതിയുടെ അംഗീകാരം റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.