കണ്ണൂർ:വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുൻ പ്രധാന അധ്യാപകന് 7 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. അരേളി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന തളിപറമ്പ് സ്വദേശി കെ.പി.വി സതീഷ്‌കുമാറിനാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജ് മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 20ന് ട്യൂഷന് വന്ന ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശിനിയായ വിദ്യാർഥിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് തൊടുകയും ചെയ്തുവെന്നാണ് പരാതി.
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ പ്രധാനാധ്യാപകന് 7 വർഷം തടവും 20,000 രൂപ പിഴയും - the teacher rape the student
2017ലാണ് ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപകന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകന് കോടതി ശിക്ഷ വിധിച്ചു
പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. അന്നത്തെ തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനും പ്രിൻസിപ്പൽ എസ്.ഐ പി.എ ബിനുമോഹനുമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
also read:ടിന്‍ഡറില്‍ പരിചയപ്പെട്ട് പീഡനം ; ലണ്ടനിൽ ഇന്ത്യൻ വംശജനായ ഡോക്‌ടര്‍ക്ക് നാല് വർഷം തടവ്