കേരളം

kerala

ETV Bharat / state

സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പ് ; ഫലപ്രഖ്യാപനം കോടതി തടഞ്ഞു - Co-operative Union thalipparambu election results

കോടതി ഉത്തരവിന് ശേഷം മാത്രമേ ഇനി വോട്ടെണ്ണല്‍ നടക്കുകയുള്ളൂ.തളിപ്പറമ്പ് താലൂക്ക് പരിധിയിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെ 6243 വോട്ടര്‍മാരിൽ 65 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

തളിപ്പറമ്പ് കോ- ഓപ്പറേറ്റീവ് കോളജ്  സഹകരണ യൂണിയന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ;ഫലപ്രഖ്യാപനം കോടതി തടഞ്ഞു  Co-operative Union thalipparambu election results  thalipparambu election results
സഹകരണ യൂണിയന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ;ഫലപ്രഖ്യാപനം കോടതി തടഞ്ഞു

By

Published : Dec 8, 2019, 4:53 PM IST

Updated : Dec 8, 2019, 6:20 PM IST

കണ്ണൂർ: തളിപ്പറമ്പ് കോ- ഓപ്പറേറ്റീവ് കോളജിൽ നടന്ന തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കോടതി തടഞ്ഞു. കനത്ത പൊലീസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സമാധനപരമായി പൂര്‍ത്തിയായെങ്കിലും വോട്ടര്‍പട്ടികയില്‍ അര്‍ഹതയില്ലാത്തവര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് പയ്യന്നൂര്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം നല്‍കിയ പരാതിയെ തുടര്‍ന്ന് ഫലപ്രഖ്യാപനം കോടതി തടയുകയായിരുന്നു.

സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പ് ; ഫലപ്രഖ്യാപനം കോടതി തടഞ്ഞു

തളിപ്പറമ്പ് താലൂക്ക് പരിധിയിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെ 6243 വോട്ടര്‍മാരിൽ 65 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 24 പേർ മത്സരിച്ചതിൽ വ്യവസായ സഹകരണ സംഘം പ്രതിനിധി കെ.പി കുഞ്ഞികൃഷ്‌ണന്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. കോടതി ഉത്തരവിന് ശേഷം മാത്രമേ ഇനി വോട്ടെണ്ണല്‍ നടക്കുകയുള്ളൂ.

Last Updated : Dec 8, 2019, 6:20 PM IST

ABOUT THE AUTHOR

...view details