കണ്ണൂർ:കള്ളക്കടത്ത് സ്വർണം എത്തിച്ചേരുന്നത് സ്വർണ വ്യാപാര മേഖലയിലേക്കെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ. വൻതോതിൽ ഈ മേഖലയിൽ കള്ളക്കടത്ത് സ്വർണം എത്തുന്നുണ്ട്. കള്ളക്കടത്ത് സ്വർണ്ണം വാങ്ങുന്നത് കടത്തുന്നത് പോലെ തന്നെ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. പരിശോധന ശക്തമാക്കിയതോടെ കള്ളക്കടത്ത് കുറഞ്ഞിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ആധുനിക പരിശോധനാ സംവിധാനങ്ങൾ ഒരുക്കും. ഇൻറലിജൻസ് സിസി ക്യാമറ, ഡോഗ് സ്ക്വാഡ് എന്നിവ സജ്ജമാക്കും.
കള്ളക്കടത്ത് സ്വർണം എത്തിച്ചേരുന്നത് വ്യാപാര മേഖലയിലേക്ക്: കസ്റ്റംസ് കമ്മിഷണർ - latest malayalzm news
കള്ളക്കടത്ത് തടയുന്നതിന് കണ്ണൂർ വിമാനത്താവളത്തിൽ ആധുനിക പരിശോധനാ സംവിധാനങ്ങളും ഇൻറലിജൻസ് സിസി ക്യാമറ, ഡോഗ് സ്ക്വാഡ് എന്നിവയും ഒരുക്കും
കള്ളക്കടത്ത് സ്വർണ്ണം എത്തിച്ചേരുന്നത് സ്വർണ വ്യാപാര മേഖലയിലേക്കെന്ന് കസ്റ്റംസ് കമ്മീഷണർ
അതിനിടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും പിടികൂടി. 70 ലക്ഷത്തിന്‍റെ സ്വർണവുമായി രണ്ടു യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ സലൂപ് ഖാൻ, മുസമ്മിൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പെസ്റ്റ് രൂപത്തിൽ 2443 ഗ്രാം തൂക്കം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചാൽ രണ്ട് കിലോയോളം തൂക്കം സ്വർണമുണ്ടാകും. കസ്റ്റഡിയിലെടുത്തവരെ ഡിആർഐയും കസ്റ്റംസും ചേർന്നു ചോദ്യം ചെയ്തു വരികയാണ്.