കേരളം

kerala

ETV Bharat / state

പാലം തകരാന്‍ കാരണം ജോലിയിലെ അപാകതയും ശ്രദ്ധക്കുറവും: അന്വേഷണ റിപ്പോര്‍ട്ട് - Kannur

റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറി. പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്ട്രക്ഷൻസ് കമ്പനിയാണ് പാലം നിർമിച്ചത്.

പാലം തകർന്ന സംഭവം  മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ്  നിർമ്മാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു  കണ്ണൂർ  Kannur  പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്ട്രക്ഷൻസ് കമ്പനി
പാലം തകർന്ന സംഭവം ജോലിയിലെ അപാകതയും ശ്രദ്ധക്കുറവും കാരണമെന്ന് റിപ്പോർട്ട്

By

Published : Aug 27, 2020, 1:21 PM IST

കണ്ണൂർ:മുഴപ്പിലങ്ങാട് മാഹി ബൈപാസിനോടനുബന്ധിച്ചുള്ള നിർമാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നത് ജോലിയിലെ അപാകതയും ശ്രദ്ധക്കുറവും കാരണമെന്ന് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട്. കോൺക്രീറ്റ് സ്ലാബിന് നൽകിയ താങ്ങ് ഇളകിയതാണ് പാലം തകരാൻ കാരണം. സർക്കാരിന് നഷ്ടമില്ലെന്നും പുനർനിർമാണം കോൺക്ട്രാറുടെ ചെലവിൽ തന്നെ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് കൈമാറി. ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്ട്രക്ഷൻസ് കമ്പനിയാണ് പാലം നിർമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു നിട്ടൂർ ബാലത്തിൽ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിൻ്റെ നാല് ബീമുകൾ തകർന്നത്.

ABOUT THE AUTHOR

...view details