കണ്ണൂർ: മാഹിയിൽ മദ്യത്തിന് വില കുറഞ്ഞു. പോണ്ടിച്ചേരിയിൽ ലോക്ക്ഡൗണിന് ശേഷം ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കിയുള്ള പുതിയ ഉത്തരവിറങ്ങിയതിനെ തുടർന്നാണ് മാഹിയിലും മദ്യത്തിന്‍റെ വിലയിൽ മാറ്റം വന്നത്.
മാഹിയിൽ മദ്യത്തിന് വില കുറഞ്ഞു - മദ്യം
പോണ്ടിച്ചേരിയിൽ മദ്യത്തിന് ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കിയുള്ള പുതിയ ഉത്തരവിറങ്ങിയതിനെ തുടർന്നാണ് മാഹിയിലും മദ്യത്തിന്‍റെ വിലയിൽ കുറവ് വന്നത്.
മാഹിയിൽ മദ്യത്തിന് വില കുറഞ്ഞു
ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ജൂണിൽ ആരംഭിച്ച മദ്യ വിൽപ്പനയിലാണ് പോണ്ടിച്ചേരി സർക്കാർ അധിക നികുതി ചുമത്തിയത്. വർദ്ധിപ്പിച്ച നികുതി കുറച്ചു കൊണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി സുധാകറാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറക്കിയത്. നികുതി തുക വർദ്ധിച്ചതിനാൽ മാഹിയിലെ ബാറുകളിലും മദ്യ വിൽപന കേന്ദ്രങ്ങളിലും കച്ചവടം കുത്തനെ കുറഞ്ഞിരുന്നു. 100 രൂപ മുതൽ 1000 രൂപ വരെയാണ് വിവിധ ബ്രാൻഡുകളിൽ കുറവ് വന്നിരിക്കുന്നത്.
കൂടുതൽ വായനക്ക്: സംസ്ഥാനത്ത് പുതുക്കിയ മദ്യ വില നിലവിൽ വന്നു