കേരളം

kerala

ETV Bharat / state

ചികിത്സക്കെത്തിച്ച റിമാൻഡ് പ്രതി രക്ഷപ്പെട്ടു - kannur district hospital

വളയം വിലങ്ങാട് അടുപ്പൻ കോളനിയിൽ രാജനാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 11മണിയോടെയാണ് ഇയാളെ ചികിത്സക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

കണ്ണൂർ  റിമാൻഡ് പ്രതി രക്ഷപ്പെട്ടു  രാജൻ  accused escaped  kannur district hospital  കണ്ണൂർ സെൻട്രൽ ജയിലിൽ
ചികിത്സക്കെത്തിച്ച റിമാൻഡ് പ്രതി രക്ഷപ്പെട്ടു

By

Published : Mar 4, 2020, 1:11 PM IST

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച റിമാൻഡ് പ്രതി രക്ഷപ്പെട്ടു. വളയം വിലങ്ങാട് അടുപ്പൻ കോളനിയിൽ രാജനാണ് രക്ഷപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയ റിമാൻഡ് തടവുകാരനാണ് രാജൻ. ബുധനാഴ്ച രാവിലെ 11മണിയോടെയാണ് ഇയാളെ ചികിത്സക്കായി ജയിൽ ജീവനക്കാർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രാജൻ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details