കലാപം അടിച്ചമർത്തുന്ന രീതിയില്‍ വിദ്യാർഥി പ്രക്ഷോഭത്തെ കേന്ദ്രം നേരിടുന്നു: വി പി സാനു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാളെ പാർലമെന്‍റിലേക്ക് സംയുക്ത വിദ്യാർഥി മാർച്ച് നടത്തുമെന്നും വി പി സാനു പറഞ്ഞു
കണ്ണൂർ:കലാപത്തെ അടിച്ചമർത്തുന്ന രീതിയിലാണ് വിദ്യാർഥി പ്രക്ഷോഭത്തെ കേന്ദ്രം നേരിടുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി പി സാനു. സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ നാളെ പാർലമെന്‍റിലേക്ക് സംയുക്ത വിദ്യാർഥി മാർച്ച് നടത്തുമെന്നും വി പി സാനു പറഞ്ഞു. പാർലമെന്‍റ് മാർച്ചിൽ മത മൗലികവാദ സംഘടനകളെ പങ്കെടുപ്പിക്കില്ലെന്നും പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സമരം നടത്തുമെന്നും സാനു വ്യക്തമാക്കി. വിശാല സമരത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സാനു കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന ഹർത്താൽ ആർഎസ്എസിന് സഹായകമാകുന്ന രീതിയിൽ ആയിരുന്നെന്നും വി.പി സാനു കണ്ണൂരിൽ പറഞ്ഞു.