കേരളം

kerala

ETV Bharat / state

താമശ്ശേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം - താമശ്ശേരിയില്‍ വാഹനപകടം

രാത്രി പതിനൊന്നരയോടെ താമരശ്ശേരി മിനി ബൈപ്പാസില്‍ സ്വകാര്യ ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം

thamarassery scooter accident  accident news  താമശ്ശേരിയില്‍ വാഹനപകടം  സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം
താമശ്ശേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം

By

Published : Apr 26, 2022, 9:40 AM IST

കണ്ണൂർ:താമശ്ശേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊയിലാണ്ടി സ്വദേശി റിനീഷ്(33) ആണ് മരിച്ചത്. തിങ്കള്‍ രാത്രി പതിനൊന്നരയോടെ താമരശ്ശേരി മിനി ബൈപ്പാസില്‍ സ്വകാര്യ ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ റിനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി

ABOUT THE AUTHOR

...view details