കണ്ണൂർ: തളിപ്പറമ്പ കുറുമാത്തൂര്‍ പഞ്ചായത്തിനെ തരിശ് രഹിത-സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. തളിപ്പറമ്പ എംഎല്‍എ ജെയിംസ് മാത്യുവാണ് പ്രഖ്യാപനം നടത്തിയത്. കാര്‍ഷിക ഭൂപ്രദേശമായ കുറുമാത്തൂരില്‍ ആകെയുള്ള 50.79 ഹെക്ടറില്‍ 47.06 ഹെക്ടര്‍ സ്ഥലവും കാര്‍ഷിക ആവശ്യത്തിന് ഉപയോഗിച്ചതോടെയാണ് കുറുമാത്തൂർ തരിശുരഹിത പഞ്ചായത്തായി മാറിയത്.
കുറുമാത്തൂര്‍ പഞ്ചായത്ത് 'തരിശ് രഹിത-സമ്പൂര്‍ണ ശുചിത്വ' പഞ്ചായത്തായി - well farmed
തളിപ്പറമ്പ എംഎല്‍എ ജെയിംസ് മാത്യുവാണ് പ്രഖ്യാപന കർമ്മം നിർവ്വഹിച്ചത്
ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്നത് മൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി കൃഷി ചെയ്യാന്‍ സാധിക്കാതെ കിടന്ന ചവനപ്പുഴ, മുണ്ടേരി, പള്ളിവയല്‍, മുയ്യം, ചെപ്പനൂല്‍ എന്നീ പാടശേഖരങ്ങളിലായി 12 ഹെക്ടര്‍ സ്ഥലവും കൃഷിയോഗ്യമാക്കിയിരുന്നു. കൂടാതെ കുറുമാത്തൂരിൽ ശുചിത്വ രംഗത്തും പഞ്ചായത്ത് മികച്ച ഇടപെടല്‍ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. തുണി, സഞ്ചി, പാള പ്ലേറ്റുകള്‍, പേപ്പര്‍ സ്‌ട്രോ തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി. സ്‌കൂളുകളില്‍ പെന്‍ ബൂത്തുകളും വെയിസ്റ്റ് ബിന്നുകളും സ്ഥാപിച്ചു. പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങള്‍ നടപ്പിലാക്കി. ഈ പ്രവർത്തനങ്ങളെല്ലാമാണ് കുറുമാത്തൂര്‍ പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാനായത്.