കണ്ണൂർ: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 14 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. അർദ്ധ രാത്രിയോടെ മഴൂർ ബലഭദ്രസസ്വാമി ക്ഷേത്രത്തിൽ നിന്നും ബലരാമന്‍റെ തിടമ്പ് എഴുന്നള്ളത്തും നടക്കും. എട്ട് കിലോമീറ്റർ ബലരാമന്‍റെ തിടമ്പ് തലയിലേന്തി ക്ഷേത്ര മേൽശാന്തി ഓടും. ഇതാണ് ഉത്സവത്തിന്‍റെ പ്രധാന ആകർഷണം.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും - Trichambaram Sree Krishna Temple
അർദ്ധ രാത്രിയോടെ മഴൂർ ബലഭദ്രസസ്വാമി ക്ഷേത്രത്തിൽ നിന്നും ബലരാമന്‍റെ തിടമ്പെഴുന്നള്ളത്തും നടക്കും.
![തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും thalipparambu Trichambaram Temple തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും Trichambaram Sree Krishna Temple തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6311531-thumbnail-3x2-ddddd.jpg)
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും
ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ പൂക്കോത്ത് നടയിലാണ് തിടമ്പ് നൃത്തം നടക്കുക. മീനം അഞ്ചിനാണ് ആറാട്ട്. ആറാട്ടും കഴിഞ്ഞ് അടുത്ത ദിവസം കൂടിപ്പിരിയൽ ചടങ്ങോടെയാണ് ഉത്സവം അവസാനിക്കുന്നത്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും