കേരളം

kerala

ETV Bharat / state

തളിപ്പറമ്പ് പ്രസവ ചികിത്സയ്‌ക്കെത്തിയ നാല് പേർക്ക് കൊവിഡ് - delivery treatment patients positive

നാല് പേരും പരിയാരം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തലശേരി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ് ഒരാൾ.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി  തളിപ്പറമ്പ് പ്രസവ ചികിത്സ  delivery treatment patients positive  talipparamb taluk hospital
തളിപ്പറമ്പ്

By

Published : Aug 14, 2020, 4:40 PM IST

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സയ്‌ക്കെത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പരിയാരം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിലൊരൊൾ തലശേരി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്. ഇവർ കഴിഞ്ഞ ദിവസം പ്രസവിച്ചു. മറ്റ് മൂന്ന് പേർ ഗർഭിണികളാണ്. പ്രസവ ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇവർക്ക് പുറമേ നിന്ന് രോഗം ബാധിച്ചതാകാമെന്നാണ് വിലയിരുത്തൽ. നാല് പേരും പരിയാരം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details