കണ്ണൂർ:തളിപ്പറമ്പ് മഴൂർ ബല ഭദ്രസ്വാമി ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലടക്കം കുത്തിത്തുറന്ന് കൗണ്ടറിൽ നിന്ന് 5000 രൂപയും ഭണ്ഡാരം കുത്തിത്തുറന്ന് പണവും 52 സ്വർണം പൂശിയ വെള്ളി മോതിരങ്ങളുമാണ് കവർന്നത്.
തളിപ്പറമ്പ് മഴൂർ ബല ഭദ്രസ്വാമി ക്ഷേത്രത്തിൽ കവർച്ച - നിത്യേന ചാർത്തുന്ന സ്വർണം
ശ്രീകോവിലടക്കം കുത്തിത്തുറന്ന് കൗണ്ടറിൽ നിന്ന് 5000 രൂപയും ഭണ്ഡാരം കുത്തിത്തുറന്ന് പണവും 52 സ്വർണം പൂശിയ വെള്ളി മോതിരങ്ങളുമാണ് കവർന്നത്.
രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരി ശ്രീനിവാസ ഭട്ടാണ് മോഷണം നടന്നതായി ക്ഷേത്രം പ്രസിഡൻ്റ് ഐവി വിനോദിനെ അറിയിക്കുന്നത്. തുടർന്ന് മോഷണ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രധാന സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിലും നിത്യേന ചാർത്തുന്ന സ്വർണം ശ്രീകോവിലിനുള്ളിലെ പെട്ടിയിലുമായിരുന്നതിനാൽ അവയൊന്നും നഷ്‌ടപ്പെട്ടില്ല. മോഷണത്തിനായി ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് കമ്പിപാര ക്ഷേത്രത്തിനകത്ത് നിന്ന് കണ്ടെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തളിപ്പറമ്പ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
TAGGED:
നിത്യേന ചാർത്തുന്ന സ്വർണം