കണ്ണൂര്‍: തളിപ്പറമ്പിൽ എല്‍ഡിഎഫ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട വാര്‍ഡുകളില്‍ ഉള്‍പ്പെടെ വിജയ പ്രതീക്ഷ പുലര്‍ത്തിയാണ് എല്‍ഡിഎഫ് നേതാക്കള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മലയോര മേഖല ഉള്‍പ്പെടുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ 16 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2015 കടുത്ത പോരാട്ടത്തിലൂടെയാണ് എല്‍ഡിഎഫിന് അധികാരം ലഭിച്ചത്. എല്‍ഡിഎഫിന് 9 സീറ്റും യുഡിഎഫിന് 7സീറ്റുമാണ് ലഭിച്ചത്.
എല്‍ഡിഎഫ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു - തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍
മലയോര മേഖല ഉള്‍പ്പെടുന്ന തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ 16 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2015 കടുത്ത പോരാട്ടത്തിലൂടെയാണ് എല്‍ഡിഎഫിന് അധികാരം ലഭിച്ചത്. എല്‍ഡിഎഫിന് 9 സീറ്റും യുഡിഎഫിന് 7സീറ്റുമാണ് ലഭിച്ചത്.
കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഇത്തവണ യുഡിഎഫ് കേന്ദ്രങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുകയെന്ന് എല്‍ഡിഎഫ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 16 ഡിവിഷനില്‍ ഉദയഗിരിയിലും ചെങ്ങളായിലും സിപിഐ സ്ഥാനാര്‍ഥികളും കരുവഞ്ചാലില്‍ കേരള കോണ്‍ഗ്രസ് (മാണി) സ്ഥാനാര്‍ഥിയും ചപ്പാരപ്പടവില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസും ബാക്കി ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്.
സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്നവാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗംകെ എം ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി എസ് ജയിംസ്, ജോജി ആനിത്തോട്ടം, സിപിഐ മണ്ഡലം സെക്രട്ടറി വി വി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.