കേരളം

kerala

ETV Bharat / state

പൗരത്വ നിയമത്തിനെതിരെ നഗരസഭ പ്രമേയം പാസാക്കി

രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധം കണക്കിലെടുത്ത് മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവെക്കുന്ന പൗരത്വ ഭേഗദതി നിയമം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

തളിപ്പറമ്പ് നഗരസഭ  കൗണ്‍സില്‍ യോഗം  പ്രമേയം പാസാക്കി  പൗരത്വ ഭേദഗതി നിയമം  Thaliparamb Municipal Council meeting  Citizenship Amendment Act
തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കി

By

Published : Jan 26, 2020, 1:48 AM IST

കണ്ണൂര്‍:പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും നിയമവുമായിമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കി. ഇന്ത്യന്‍ ഭരണഘടന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധം കണക്കിലെടുത്ത് മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവെക്കുന്ന നിയമം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം പ്രമേയം അവതരിപ്പിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ചെയര്‍പേഴ്‌സണ്‍ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ഇഖ്ബാല്‍, കൗണ്‍സിലര്‍ മുഹമ്മദ് നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details