കണ്ണൂർ:ഇരുപത്തി അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ തലശ്ശേരി പതിപ്പിന് തിരിതെളിഞ്ഞു. മന്ത്രി എ.കെ. ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വികസന പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും മന്ത്രി ആരോപിച്ചു. പി.കെ. റോസിയുടെ സ്‌മാരകം പണിതിട്ട് അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ വൈമനസ്യം കാണിച്ചു. ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്‌ത സർക്കാരിനെ ഒന്നും ചെയ്യാത്ത സർക്കാരായി അവതരിപ്പിക്കാനാണ് ശ്രമം എന്നും മന്ത്രി കൂട്ടിചേർത്തു.
ഐഎഫ്എഫ്കെ; തലശ്ശേരി പതിപ്പിന് തിരിതെളിഞ്ഞു - ഐഎഫ്എഫ്കെ വാർത്തകൾ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചലച്ചിത്രമേള നടക്കുന്നത്

ഐഎഫ്എഫ്കെ; തലശ്ശേരി പതിപ്പിന് തിരിതെളിഞ്ഞു
ഐഎഫ്എഫ്കെ; തലശ്ശേരി പതിപ്പിന് തിരിതെളിഞ്ഞു
തലശ്ശേരി ലിബേർട്ടി കോപ്ലക്‌സിൽ നടന്ന ചടങ്ങിൽ എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകൻ പ്രദീപ് ചൊക്ലി, ലിബർട്ടി ബഷീർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചലച്ചിത്രമേള നടക്കുന്നത്.
Last Updated : Feb 23, 2021, 11:53 PM IST