കേരളം

kerala

ETV Bharat / state

നെടുമ്പാശ്ശേരി വഴി കടത്തിയ സ്വര്‍ണം തലശ്ശേരിയില്‍ പൊലീസ് പിടികൂടി: 13 പേര്‍ പിടിയില്‍ - നെടുമ്പാശ്ശേരി

തലശ്ശേരിയിലെ ഹോട്ടലിൽ വച്ചാണ് സ്വർണം കടത്തിയ അഫ്‌സലിനെയും സംഘത്തെയും തലശ്ശേരി പൊലീസ് പിടികൂടിയത്.

gold smuggling through Nedumbassery airport  smuggled gold  Thalassery police arrested gang  Nedumbassery airport  തലശ്ശേരി പൊലീസ്  നെടുമ്പാശ്ശേരി വിമാനത്താവളം  സ്വർണം കടത്തിയ സംഘം പിടിയിൽ  കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തി
നെടുമ്പാശ്ശേരിയിൽ നിന്നും ഒന്നര കിലോ സ്വർണം കടത്തി; ഉമ്മയുടെ പരാതിയിൽ തലശ്ശേരി പൊലീസ് പിടികൂടി

By

Published : Aug 8, 2022, 9:27 AM IST

കണ്ണൂർ: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ സംഘത്തെ പിടികൂടി തലശ്ശേരി പൊലീസ്. ഒന്നര കിലോ സ്വർണമുള്ള ബാഗുമായി കടന്ന തൃശൂർ വെന്നൂർ സ്വദേശി അഫ്‌സലിനെയും സംഘത്തെയുമാണ് തലശ്ശേരിയിലെ ഹോട്ടലിൽ വച്ച് പിടികൂടിയത്.

നഗരമധ്യത്തിലെ ഹോട്ടലിൽ നിന്നുമാണ് അഫ്‌സലിനെയും മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തലശ്ശേരി എസിപി നിതിൻ രാജിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പ്രതികളെ അതിസാഹസികമായി പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗൾഫിൽ നിന്നും വന്ന അഫ്‌സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സംഘം തലശ്ശേരിയിൽ എത്തി സ്വർണമുള്ള ബാഗ് കണ്ടെടുക്കാനായി പരിശോധന നടത്തുകയാണ്.

പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂർത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുമെന്നും നെടുമ്പാശ്ശേരി എസ്ഐ അനീഷ് പറഞ്ഞു.

ABOUT THE AUTHOR

...view details