കണ്ണൂര്‍: നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന തലശ്ശേരി പൊലീസ് ക്വാട്ടേഴ്സ് അപകടാവസ്ഥയില്‍. വര്‍ഷങ്ങളായി തുടരുന്ന അവസ്ഥ അറിയിച്ചിട്ടും ആരും അറ്റകുറ്റപണിക്കുപോലും എത്താറില്ലന്നാണ് താമസക്കാര്‍ക്കാരുടെ പരാതി. 35 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 1984 ലാണ് തലശ്ശേരി നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനായി ക്വാട്ടേഴ്സ് പണിതത്. കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, ഓപ്പൺ സ്റ്റേജ് എന്നിവയും ക്വട്ടേഴ്സിനകത്ത് പണിതിരുന്നു. എന്നാൽ അവയൊക്കെ ഇപ്പോൾ കാട് മൂടി നശിച്ചിരിക്കുകയാണ്.
തിരിഞ്ഞു നോക്കാന്‍ ആരുമില്ല; തലശ്ശേരി പൊലീസ് ക്വാട്ടേഴ്സ് അപകടാവസ്ഥയില്‍ - അപകടാവസ്ഥയില്‍
കോൺക്രീറ്റുകൾ ഇളകി കമ്പികൾ പുറത്തു വന്ന നിലയിലാണ് പല ക്വാട്ടേഴ്സുകളും. 1984ലാണ് തലശ്ശേരി നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനായി ക്വാട്ടേഴ്സ് പണിതത്.
![തിരിഞ്ഞു നോക്കാന്‍ ആരുമില്ല; തലശ്ശേരി പൊലീസ് ക്വാട്ടേഴ്സ് അപകടാവസ്ഥയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3209132-997-3209132-1557175606732.jpg)
തലശ്ശേരി പൊലീസ് ക്വട്ടേഴ്സ്
തിരിഞ്ഞു നോക്കാന്‍ ആരുമില്ല; തലശ്ശേരി പൊലീസ് ക്വാട്ടേഴ്സ് അപകടാവസ്ഥയില്‍
കെട്ടിടം തകർച്ചയുടെ വക്കിലാണ്. കോൺക്രീറ്റുകൾ ഇളകി കമ്പികൾ പുറത്ത് വന്ന നിലയിലാണ്. പല ക്വാട്ടേഴ്സുകളും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. കൂടാതെ ക്വാട്ടേഴ്സിനകത്ത് മലിനജലം കെട്ടിക്കിടക്കുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ നാല് വർഷം മുമ്പ് വരെ പിഡബ്ല്യുഡി വകുപ്പാണ് ഇവിടെ അറ്റകുറ്റപണി നടത്തിവന്നത്. എന്നാൽ ഇപ്പോള്‍ അവരും ഈ വഴി എത്താറില്ലെന്നാണ് താമസക്കാരുടെ പരാതി. കെട്ടിടത്തില്‍ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ വൻ ദുരന്തത്തിനാകും സാക്ഷിയാവേണ്ടിവരിക.