കണ്ണൂർ:തലശ്ശേരി സെയ്‌ദാർ പള്ളിക്ക് സമീപം ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുമായി ബസപ്പെട്ട തർക്കമാണ് ശ്രീധരിയെന്ന സ്ത്രീയുടെ കൊലപാതകത്തിൽ കലാശിച്ചത്.പ്രതി ഗോപാലകൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.
തലശ്ശേരിയിൽ ഓട്ടോയിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് - kannur
വായ്പ എടുത്തു കൊടുത്ത തുക തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ആദ്യം അപകടമാണെന്ന് കരുതിയെങ്കിലും ഗോപാലകൃഷ്ണനെ ചോദ്യം ചെയ്‌തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുപതിനായിരത്തോളം രൂപ ശ്രീധരി ബാങ്കിൽ നിന്ന് വായ്പ എടുത്ത് ഗോപാലകൃഷ്ണന് നൽകിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വാക്കേറ്റത്തിനിടെ പ്രതി സ്ത്രീയുടെ മുടിയിൽ പിടിച്ച് തല നിരവധി തവണ ഓട്ടോറിക്ഷയിൽ ഇടിക്കുകയും സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതാണ് മരണകാരണമായതെന്ന് എസ്.ഐ. എ.അഷറഫ് പറഞ്ഞു.
പ്രതിയുടെ ഓട്ടോ കസ്റ്റഡിൽ എടുത്തതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.