കണ്ണൂർ:കൊവിഡ് വാക്‌സിൻ നിർമാണത്തിന്‍റെ പ്രാരംഭഘട്ടം തുടങ്ങിയതായി തലശേരി മലബാർ കാൻസർ സെന്‍റർ അഡ്‌മിനിസ്ട്രേറ്റർ ടി. അനിത, ഡോ. ചന്ദ്രൻ കെ. നായർ, ഡോ. നീതു എന്നിവർ അറിയിച്ചു. ബയോ ടെക്‌നോളജി ഇൻഡസ്‌ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലാണ് നിർമാണത്തിനു അനുമതി നൽകിയത്.
ഇന്ത്യയിൽ തന്നെ മലബാർ കാൻസർ സെന്‍റർ ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. വാക്‌സിൻ നിർമാണത്തിനായി 1.6 കോടി രൂപ അനുവദിച്ചതായും വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേ ഡോ. ചന്ദ്രൻ കെ. നായർ വ്യക്തമാക്കി.
കൊവിഡ് വാക്‌സിൻ നിർമാണം ആരംഭിച്ച് തലശേരി മലബാർ കാൻസർ സെന്‍റർ Also Read:സുധാകരൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ സംഭവം അറിയില്ലെന്ന് മമ്പറം ദിവാകരൻ
നാല് ഘട്ടമായാണ് നിർമാണം പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിൽ മൃഗങ്ങളിൽ പരീക്ഷണം നടത്തും. എംസിസിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് മൃഗങ്ങളെ പരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കുന്നത്. ഇതിനായി ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ കർമ രംഗങ്ങളിൽ പ്രഗൽഭരായ വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടമായിരിക്കും മനുഷ്യരിൽ പരീക്ഷിക്കുക. നിർമാണം പൂർത്തിയാകാൻ പരമാവധി ഒരു വർഷം കാലതാമസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.