കേരളം

kerala

ETV Bharat / state

ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സിഒടി നസീര്‍ - ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സി.ഒ.ടി നസീർ

ബിജെപി നേതൃത്വം പിന്തുണ അറിയിച്ച് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ തന്നെ പിന്തുണക്കുന്ന ആരുടെ വോട്ടും സ്വീകരിക്കുമെന്നും സിഒടി നസീർ

Thalassery independent candidate cot Naseer  BJP support for cot Naseer  ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സി.ഒ.ടി നസീർ  തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി
തനിക്ക് ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി

By

Published : Mar 23, 2021, 4:09 PM IST

കണ്ണൂർ: ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്‍റെ നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിൽ, ബിജെപി പിന്തുണ വാഗ്‌ദാനം ചെയ്തെന്ന രീതിയിലുള്ള അഭ്യൂഹം തള്ളി തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീർ. ബിജെപി നേതൃത്വം പിന്തുണ അറിയിച്ച് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ തന്നെ പിന്തുണക്കുന്ന ആരുടെ വോട്ടും സ്വീകരിക്കുമെന്നും നസീർ തലശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സിഒടി നസീര്‍ മാധ്യമങ്ങളോട്

ബിജെപി അണികൾ തന്നെ ഫോണിലൂടെ ബന്ധപ്പെട്ട് പിന്തുണ നൽകട്ടെ എന്ന് ചോദിച്ചിട്ടുണ്ടെങ്കിലും നേതൃത്വം പിന്തുണ വാഗ്ദാനം ചെയ്ത് ഇതുവരെ തന്നെ സമീപിച്ചിട്ടില്ല. ഗാന്ധിയൻ ആദർശത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും നസീർ പറഞ്ഞു. പിന്തുണ വാഗ്ദാനം ചെയ്ത് നസീറിനെ ബിജെപി നേതൃത്വം സമീപിച്ചെന്ന അഭ്യൂഹം പരക്കുന്നതിനിടയിലായിരുന്നു പ്രതികരണം.

ABOUT THE AUTHOR

...view details