കണ്ണൂര്‍: തലശേരി ഡിവൈഎസ്‌പി കെ വി വേണുഗോപാലിന് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം. ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഹോണറിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും വേണുഗോപാലിനെ തേടിയെത്തിയത്. കൊലപാതക കേസുകളില്‍ അടക്കം നടത്തിയ മികവുറ്റ അന്വേഷണമാണ് കെ വി വേണുഗോപാലിനെ മെഡലിന് അർഹനാക്കിയത്. ചെറുവത്തൂര്‍ മടക്കരയിലെ രാജേഷ് കൊലപാതകം, അമ്പലത്തറയിലെ ചന്തുവിന്‍റെ കൊലപാതകം, പറശ്ശിനി പീഡനക്കേസ്, പഴയങ്ങാടി ജ്വല്ലറി കവർച്ചാ കേസ് എന്നി കേസുകളില്‍ വേണുഗോപാല്‍ നടത്തിയ അന്വേഷണത്തിനാണ് അംഗീകാരം ലഭിച്ചത്. അംഗീകാരം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനമാണ് കേസ് അന്വേഷണം വിജയകരമാക്കിയതെന്നും ഡി വൈ എസ് പി വേണുഗോപാല്‍ പറഞ്ഞു.
അംഗീകാരങ്ങളുടെ നിറവില്‍ തലശേരി ഡിവൈഎസ്‌പി കെവി വേണുഗോപാൽ - കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍
ഡി ജി പി യുടെ ബാഡ്‌ജ് ഓഫ് ഹോണറിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിനും തലശേരി ഡിവൈഎസ്‌പി കെ വി വേണുഗോപാൽ അർഹനായി.

അംഗീകാരങ്ങളുടെ നിറവില്‍ തലശേരി ഡി വൈ എസ് പി കെ വി വേണുഗോപാൽ
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും വേണുഗോപാലിന് ലഭിച്ചിട്ടുണ്ട്. കേരളാ പൊലീസില്‍ നിന്ന് ഒമ്പത് പേരാണ് കേന്ദ്ര മന്ത്രിയുടെ മെഡലിന് അർഹരായത്.