കണ്ണൂർ: തലശ്ശേരി ജില്ലാ കോടതി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സബ് കോടതിയുടെ തൊണ്ടിമുതലുകളും റെക്കോഡുകളും സൂക്ഷിക്കുന്ന കെട്ടിടത്തിൽ മോഷണ ശ്രമം.
തലശ്ശേരി സബ് കോടതി കെട്ടിടത്തിൽ മോഷണ ശ്രമം - Thalassery
പൊലീസെത്തി പരിശോധന നടത്തിയെങ്കിലും മുറിയിൽ നിന്ന് ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
തലശ്ശേരിയിൽ സബ് കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ മോഷണ ശ്രമം
മുറിയുടെ പൂട്ട് തകർത്ത നിലയിലും മുറിയുടെ വാതിലിന്‍റെ ഒരു പാളി തുരന്ന നിലയിലുമായിരുന്നു. മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും മുറിയിൽ നിന്ന് ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരുമെത്തി പരിശോധന നടത്തി. എസ്.ഐമാരായ കെ.കെ. ഹാഷിം, കെ.കെ. ജഗ്‌ദീപൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.