കണ്ണൂർ:തലശേരിയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ആറാം തീയതി വരെയാണ് നിരോധനാജ്ഞ. പൊലീസ് ഉത്തരവ് ലംഘിച്ച് സംഘപരിവാര്‍ സംഘടനകള്‍ നഗരത്തില്‍ പ്രകടനം നടത്തുന്നു. ഇവരെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
RSS Provocative slogans: കഴിഞ്ഞ ദിവസം ജയകൃഷ്ണന് അനുസ്മരണ പരിപാടിക്കിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ.