കേരളം

kerala

ETV Bharat / state

തലശ്ശേരി സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ - കണ്ണൂർ തലശേരി രാഷ്ട്രീയ കൊലപാതകം

അറസ്റ്റിലായവരിൽ ഒരാൾ നഗരസഭ കൗൺസിലറും ബിജെപി മണ്ഡലം പ്രസിഡന്‍റുമാണ്.

Four arrested in Thalassery CPM activist murder  Thalassery CPM activist death Four arrested  തലശേരി സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം  ഹരിദാസ് വധം നാല് പേർ അറസ്റ്റിൽ  സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം  ന്യൂ മാഹി പുന്നോൽ സിപിഎം പ്രവര്‍ത്തകന്‍റെ മരണം  സിപിഎം പ്രവർത്തകനെ ആർഎസ്‌എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി  കണ്ണൂർ രാഷ്ട്രീയ കൊലപാതകം  Kannur political assassination
തലശ്ശേരി സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം: നാല് പേർ അറസ്റ്റിൽ

By

Published : Feb 22, 2022, 9:41 AM IST

Updated : Feb 22, 2022, 9:48 AM IST

കണ്ണൂർ:തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വിമിൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ ഒരാളായ ലിജേഷ് നഗരസഭ കൗൺസിലറും ബിജെപി മണ്ഡലം പ്രസിഡന്‍റുമാണ്.

ഫെബ്രുവരി 21ന് പുലര്‍ച്ചെ രണ്ട് മണിക്ക് ന്യൂ മാഹിക്കടുത്ത് പുന്നോലിലായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് ആർഎസ്‌എസ് പ്രവർത്തകരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒരാഴ്‌ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.

READ MORE:തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Last Updated : Feb 22, 2022, 9:48 AM IST

ABOUT THE AUTHOR

...view details