കണ്ണൂര്‍: തലശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി അരവിന്ദാക്ഷന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റിട്ടേണിങ്ങ് ഓഫീസറായ സബ്‌കലക്‌ടർ അനു കുമാരിക്കാണ് പത്രിക നല്‍കിയത്. കോൺഗ്രസ് ഓഫീസായ എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് നേതാക്കള്‍ക്കും പ്രവർത്തകർക്കുമൊപ്പമാണ് സ്ഥാനാര്‍ഥി എത്തിയത്.
തലശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്‍ പത്രിക സമര്‍പ്പിച്ചു - എ എന്‍ ഷംസീര്‍
പത്രിക സമര്‍പ്പിച്ചത് റിട്ടേണിങ് ഓഫീസറായ സബ് കലക്‌ടർ അനു കുമാരി മുന്‍പാകെ.
തലശ്ശേരിയില്‍ എം.പി അരവിന്ദാഷൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയായിരുന്നു പത്രിക സമര്‍പ്പണം.രണ്ട് സെറ്റ് പത്രികയാണ് കൈമാറിയത്. യുഡിഎഫ് നേതാക്കളായ അഡ്വ. സി.ടി സജിത്ത്, എൻ. മഹമൂദ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. എ എന്‍ ഷംസീറാണ് തലശ്ശേരിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
Last Updated : Mar 18, 2021, 4:04 PM IST