തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എൻ. ഹരിദാസ് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു - എൻ. ഹരിദാസ്
തലശേരി സബ് കലക്‌ടർ അനുകുമാരിക്കു മുൻപാകെയാണു പത്രിക സമർപ്പിച്ചത്.
തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എൻ. ഹരിദാസ് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്‍:ബിജെപി ജില്ലാ പ്രസിഡന്‍റും എൻഡിഎ തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാർഥിയുമായ എൻ. ഹരിദാസ് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. തലശേരി സബ് കലക്‌ടർ അനു കുമാരിക്കു മുൻപാകെയാണു പത്രിക സമർപ്പിച്ചത്. ബിജെപി മണ്ഡലം പ്രസിഡന്‍റ് കെ. ലിജേഷ്, നേതാക്കളായ ശോഭ രതീഷ്, കെ. അജേഷ്, പി.വി വിജയരാഘവൻ, കെ.എൻ മോഹനൻ, കെ. അനിൽകുമാർ, ജിതേഷ് എന്നിവർ പത്രിക സമർപ്പിക്കാൻ അദ്ദേഹത്തോടൊപ്പമെത്തിയിരുന്നു.