കണ്ണൂർ: തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടി. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
കാറില്‍ ചാരിനിന്ന കുട്ടിക്ക് ചവിട്ടേറ്റ സംഭവം; പ്രതിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത് - തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ദേശീയ ബാലാവകാശ കമ്മിഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ് ആരോപണം കടുപ്പിച്ചു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ക്ഷോഭിച്ച തലശ്ശേരി എംഎൽഎയും സ്‌പീക്കറുമായ എ.എൻ ഷംസീറിനെതിരെയും സൈബർ ഇടങ്ങളിൽ വിമർശനം ഉയരുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. തന്‍റെ കാറിൽ ചവിട്ടിയെന്ന കാരണത്താൽ രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ 20കാരൻ ചവിട്ടുകയായിരുന്നു. ക്രൂരമായി മർദനമേറ്റ ആറ് വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്‌സ്റേ പരിശോധനയിൽ വ്യക്തമായത്.