കേരളം

kerala

ETV Bharat / state

തലശ്ശേരിയില്‍ ബിജെപി - കോൺഗ്രസ് അവിശുദ്ധ ബന്ധമെന്ന് എം. വി. ജയരാജൻ - BJP candidate's nomination rejected

നേമത്തും മലമ്പുഴയിലും കണ്ട അവിശുദ്ധ കൂട്ടുകെട്ട് കണ്ണൂരിലേക്കും വരുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

പത്രിക തള്ളി  തലശ്ശേരിയിലെ ബിജെപിർ  Thalassery BJP candidate's nomination rejected  BJP candidate's nomination rejected  nomination rejected
തലശ്ശേരി

By

Published : Mar 20, 2021, 5:59 PM IST

Updated : Mar 20, 2021, 6:12 PM IST

കണ്ണൂർ: തലശ്ശേരിയിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് വ്യക്തമാകുന്നത് സിപിഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ. അധികാര പത്രം ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് കൊടുത്തപ്പോൾ ബിജെപി ജില്ലാ പ്രസിഡന്‍റിന് എന്തുകൊണ്ട് കൊടുത്തില്ല. കൂട്ടി വായിച്ചാൽ നേമത്തും മലമ്പുഴയിലും കണ്ട അവിശുദ്ധ കൂട്ടുകെട്ട് കണ്ണൂരിലേക്കും വരുന്നു. തലശേരിയിൽ അമിത്ഷാ ആർക്കു വേണ്ടിയാണു വരുന്നതെന്ന് ബിജെപി തന്നെ വ്യക്തമാക്കട്ടെയെന്നും ജയരാജൻ പറഞ്ഞു. മാത്രമല്ല, തലശ്ശേരിയിൽ എൻ. ഹരിദാസിന്‍റെ പത്രിക തള്ളാനുള്ള സാഹചര്യം ബിജെപി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി; ബിജെപി സാഹചര്യം വ്യക്തമാക്കണമെന്ന് എം. വി. ജയരാജൻ

അതേസമയം, അഴീക്കോട്‌ യുഡിഎഫ് സ്ഥാനാർഥി കെ. എം. ഷാജി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഹൈക്കോടത്തി വിധിയുണ്ടെന്നും പത്രിക സ്വീകരിച്ച റിട്ടേർണിങ് ഓഫീസറുടെ നടപടി നിർഭാഗ്യകരമാണെന്നും നിയമപരമായി മുന്നോട്ട് പോകുംമെന്നും എൽഡിഎഫ് പരാതി തള്ളി ഷാജിയുടെ പത്രിക സ്വീകരിച്ച സംഭവത്തിൽ ജയരാജൻ പ്രതികരിച്ചു.

Last Updated : Mar 20, 2021, 6:12 PM IST

ABOUT THE AUTHOR

...view details