കണ്ണൂർ: തളിപ്പറമ്പ് ടിടികെ ദേവസ്വത്തിന് കീഴിലുള്ള ആരാധനാലയങ്ങൾ ശനിയാഴ്ച മുതൽ തുറക്കും. ദേവസ്വത്തിന് കീഴിലുള്ള 16 ക്ഷേത്രങ്ങളിലും ഭാഗീകമായി മാത്രമേ ദർശനം അനുവദിക്കൂ. 10 വയസുമുതൽ 65 വയസുവരെയുള്ളവർക്ക് മാത്രമാണ് ദർശനം നടത്താൻ അനുമതി. എന്നാൽ കർക്കിടക വാവിന് ബലി തർപ്പണം ഉൾപ്പടെയുള്ള ചടങ്ങുകൾക്ക് ക്ഷേത്രങ്ങളിൽ നടത്തുന്നില്ല എന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ തന്നെ പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലടക്കം ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളോടെ ദർശനം അനുവദിക്കും. ക്ഷേത്രങ്ങളിൽ നാലമ്പലത്തിന് പുറത്ത് ബലിക്കല്ലിന് സമീപം ശ്രീകോവിലിലെ വിളക്ക് കണ്ട് തൊഴുവാൻ മാത്രമാണ് അനുവദിക്കുക. രാവിലെ എട്ട് മണി മുതൽ 11 മണി വരെയും വൈകുന്നേരം അഞ്ച് മണി മുതൽ ആറ് മണി വരെയുമാണ് ദർശന സമയം ക്രമീകരിച്ചിരിക്കുന്നത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 10 പേർ ചേർന്നുള്ള വിവാഹത്തിന് മാത്രമാണ് അനുമതി. സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും ക്ഷേത്രങ്ങളിൽ പാലിക്കുമെന്ന് ടിടി കെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ പറഞ്ഞു.
തളിപ്പറമ്പ് ടിടികെ ദേവസ്വത്തിന് കീഴിലുള്ള ആരാധനാലയങ്ങൾ ശനിയാഴ്ച മുതൽ തുറക്കും - covids 19
ഇന്ത്യയിൽ തന്നെ പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലടക്കം നാളെ മുതൽ നിയന്ത്രണങ്ങളോടെ ദർശനം അനുവദിക്കും
തളിപ്പറമ്പ് ടിടികെ ദേവസ്വത്തിന് കീഴിലുള്ള ആരാധനാലയങ്ങൾ ശനിയാഴ്ച മുതൽ തുറക്കും
ക്ഷേത്ര കവാടങ്ങളിൽ തെർമൽ സ്കാനിംഗ്, സാനിറ്റൈസർ സംവിധാനമൊരുക്കും. ക്ഷേത്ര ദർശനത്തിന് വരുന്നവർ കവാടത്തിലെ പുസ്തകത്തിൽ പേരും മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടെ സ്വന്തം പേന ഉപയോഗിച്ച് രേഖപ്പെടുത്തുകയും ചെയ്യണം. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ദർശനം അനുവദിക്കുകയുള്ളു എന്നും അധികൃതർ അറിയിച്ചു.