കണ്ണൂർ: ന്യൂമാഹി പെരിങ്ങാടിയിൽ ശക്തമായ കാറ്റിൽ കൂറ്റൻ മരം കടപുഴകി വീണ് ക്ഷേത്രം തകർന്നു. മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിലെ ഉപക്ഷേത്രമാണ് മരം വീണ് പൂർണമായും തകർന്നത്. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
കാറ്റിൽ മരം കടപുഴകി വീണ് ക്ഷേത്രം തകർന്നു - കടപുഴകി
പെരിങ്ങാടിയിൽ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന്‍റെ ഉപക്ഷേത്രമായ വസൂരി മാലാ ഭഗവതി ക്ഷേത്രമാണ് തകർന്നത്.
കാറ്റിൽ മരം കടപുഴകി വീണ് ക്ഷേത്രം തകർന്നു
ശക്തമായ കാറ്റിൽ കൂറ്റൻ മാവ് ക്ഷേത്രത്തിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. പെരിങ്ങാടിയിൽ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന്‍റെ ഉപക്ഷേത്രമായ വസൂരി മാലാ ഭഗവതി ക്ഷേത്രമാണ് തകർന്നത്. വർഷങ്ങൾ പഴക്കമുള്ള മാവാണ് കടപുഴകിയത്. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചതിനാൽ വൻ അപകടം ഒഴിവായി. ദിവസവും നിരവധി പേർ എത്തുന്ന ക്ഷേത്രമാണിത്. നാട്ടുകാരുടെ നേതൃത്വത്തിൽ ശിഖരങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി.
Last Updated : Jul 10, 2019, 4:51 PM IST