കണ്ണൂര്‍ :കൗമാരക്കാരിയെ മൂന്ന് വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച മാഹി സ്വദേശിക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്. മാഹി സ്വദേശി ധ്യാൻ കൃഷ്‌ണയ്‌ക്കെതിരെയാണ് എറണാകുളത്തുകാരിയായ പെൺകുട്ടി പീഡന പരാതി നൽകിയത്. നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയയ്ക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് മൂന്നുവര്‍ഷം പീഡനം ; കൗമാരക്കാരിയുടെ പരാതിയില്‍ മാഹി സ്വദേശിക്കെതിരെ കേസ് - തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരി
നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് യുവാവ് പീഡിപ്പിച്ചത്. എറണാകുളത്തുകാരിയായ വിദ്യാര്‍ഥിനിയാണ് മാഹി സ്വദേശിക്കെതിരെ കേസ് നല്‍കിയത്
കൂട്ടുകാരോടൊപ്പം കണ്ണൂരിൽ വാടക വീട്ടിൽ താമസിച്ച് ധർമശാലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കെ ഫേസ്ബുക്ക് വഴിയാണ് ധ്യാൻ കൃഷ്‌ണയെ പരിചയപ്പെടുന്നത്. 2021 വരെ കണ്ണൂർ ബക്കളത്തെ സ്നേഹ റിസോർട്ടിൽവച്ചും സഹപാഠികൾക്കൊപ്പം താമസിക്കുന്ന വാടകവീട്ടിൽവച്ചും പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തു. യുവാവിൻ്റെ അമിത മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് 2022 ജൂലായ് 23 ന് ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി.
മൊബൈലിൽ പകർത്തിയ പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കുമെന്നും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരം തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.