കണ്ണൂർ : പയ്യന്നൂരിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തമിഴ്‌നാട് നാമക്കൽ സ്വദേശി മണിവേലിനെയാണ് പൊലീസ് പിടികൂടിയത്. പയ്യന്നൂർ ഏഴിലോട് കോളനി സ്‌റ്റോപ്പിൽ ഇന്നലെ (13-12-2022) രാത്രി 8.30 ഓടെയാണ് സംഭവം.
'ഡ്രൈവര്‍ മദ്യപിച്ചിരുന്നു' ; കണ്ണൂരിൽ പാചകവാതക ടാങ്കർ മറിഞ്ഞതില്‍ ഒഴിവായത് വൻ ദുരന്തം - ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു
കണ്ണൂർ പയ്യന്നൂർ ഏഴിലോട്ടാണ് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത്
!['ഡ്രൈവര്‍ മദ്യപിച്ചിരുന്നു' ; കണ്ണൂരിൽ പാചകവാതക ടാങ്കർ മറിഞ്ഞതില്‍ ഒഴിവായത് വൻ ദുരന്തം tanker lorry accident kannur കണ്ണൂരിൽ ടാങ്കർ ലോറി മറിഞ്ഞു കണ്ണൂർ പയ്യന്നൂർ ടാങ്കർ ലോറി മറിഞ്ഞ് അപകടം പരിയാരം ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു പാചകവാതക ടാങ്കർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17201637-thumbnail-3x2-kk.jpg)
ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ടാണ് ടാങ്കർ മറിഞ്ഞതെന്നാണ് വിവരമെന്ന് പയ്യന്നൂർ ഫയർ സ്‌റ്റേഷൻ ഓഫിസർ ടി.കെ സന്തോഷ്‌കുമാർ പറഞ്ഞിരുന്നു. പാചക വാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാതക ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
പരിയാരം പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ടാങ്കർ മാറ്റാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. കണ്ണൂരിൽ നിന്നുള്ള വാഹനങ്ങൾ പിലാത്തറ മാതമംഗലം വഴിയും കാസർകോട് നിന്ന് വരുന്ന വാഹനങ്ങൾ എഴിലോട് കുഞ്ഞിമംഗലം വഴി കെ.എസ്.ടി.പി റോഡിലൂടെയും പഴയങ്ങാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ പാലക്കോട് മുട്ടം രാമന്തളി വഴിയുമാണ് പയ്യന്നൂരിലേക്ക് പ്രവേശിപ്പിക്കുന്നത്. വൈകുന്നേരത്തോടെ ടാങ്കർ മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.