തളിപ്പറമ്പില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു - വാഹനാപകടം വാര്‍ത്തകള്‍
കാക്കാഞ്ചാൽ സ്വദേശി കെ.എൻ. ഇസ്മയിലാണ് മരിച്ചത്.
തളിപ്പറമ്പില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പ് തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാക്കാഞ്ചാൽ സ്വദേശി കെ.എൻ. ഇസ്മയിലാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. കനത്ത മഴയിൽ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇസ്മയിൽ ഓടിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഗാധത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇസ്മയിലിനെ നാട്ടുകാർ ചേർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.