കേരളം

kerala

ETV Bharat / state

ഗർഭിണികളായ കൊവിഡ് ബാധിതരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കും - kannur

ചികിത്സിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ജില്ലാ മെഡിക്കൽ സൂപ്രണ്ട് ഉത്തരവിറക്കിയതെന്ന് ആരോപണമുണ്ട്.

ഗർഭിണികളായ കൊവിഡ് ബാധിതരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കും
ഗർഭിണികളായ കൊവിഡ് ബാധിതരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കും

By

Published : Oct 9, 2020, 1:02 PM IST

കണ്ണൂർ: കൊവിഡ് ബാധിതരായ ഗർഭിണികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കാൻ ഉത്തരവിറക്കി ജില്ലാ മെഡിക്കൽ സൂപ്രണ്ട്. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തുന്ന ഗർഭിണികളായ കൊവിഡ് രോഗികളെ ഉൾപ്പെടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനാണ് ഉത്തരവിൽ പറയുന്നത്. തളിപ്പറമ്പിനടുത്ത മാങ്ങാട്ടുപറമ്പിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കൊവിഡ് പോസിറ്റീവായ ഗർഭിണികൾക്ക് നിലവിൽ ചികിത്സ നൽകുന്നില്ല. ഇവിടെ ഓപ്പറേഷൻ തിയേറ്ററും പ്രസവമുറിയും പ്രവർത്തനക്ഷമമാക്കിയ ശേഷം ചികിത്സ നൽകാനും അതുവരെ ഇവരെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.

എന്നാൽ ചികിത്സിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ജില്ലാ മെഡിക്കൽ സൂപ്രണ്ട് ഉത്തരവിറക്കിയതെന്ന് ആരോപണമുണ്ട്. കുട്ടികളുടെ ഐസിയു, പ്രത്യേക ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ആശുപത്രിയിലില്ല. മാത്രമല്ല, ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും കുറവുമുണ്ടെന്നും ഇതിനൊന്നും പരിഹാരമുണ്ടാക്കാതെയാണ് ജില്ലാ മെഡിക്കൽ സൂപ്രണ്ട് പുതിയ ഉത്തരവിറക്കിയതെന്നുമാണ് ആരോപണം.

ABOUT THE AUTHOR

...view details