കണ്ണൂർ :തളിപ്പറമ്പിൽ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ മഞ്ചേശ്വരത്താണ് കല്യാണം കഴിച്ച് അയച്ചത്. ഭർത്താവിന്‍റെ വീട്ടിൽ വച്ച് സഹോദരൻ കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. രണ്ട് മാസം മുൻപാണ് ആദ്യം പീഡനത്തിനിരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. തുടർന്നും നിരവധി തവണ പീഡിപ്പിച്ചു.