കേരളം

kerala

ETV Bharat / state

തളിപ്പറമ്പ് നഗരസഭ; സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരെ തീരുമാനിച്ചു - സ്റ്റാൻഡിംഗ് കമ്മിറ്റി

മുസ്ലിം ലീഗിലെ എം കെ ഷബിത വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും പി.പി മുഹമ്മദ് നിസാർ പൊതുമരാമത്തിന്‍റെയും സി മുഹമ്മദ് സിറാജ് ക്ഷേമകാര്യത്തിന്‍റെയും കെ.പി ഖദീജ വിദ്യഭ്യാസത്തിന്‍റെയും അധ്യക്ഷന്മാരാകും

Taliparamba Municipal Corporation  Municipal Corporation Standing Committee  തളിപ്പറമ്പ് നഗരസഭ  സ്റ്റാൻഡിംഗ് കമ്മിറ്റി  തളിപ്പറമ്പ് നഗരസഭയിലെ സ്റ്റാൻഡിംഗ്
തളിപ്പറമ്പ് നഗരസഭ; സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരെ തീരുമാനിച്ചു

By

Published : Jan 8, 2021, 6:36 AM IST

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരെ സംബന്ധിച്ച് യുഡിഎഫിൽ തീരുമാനമായി. 11 നാണ് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്. മുസ്ലിം ലീഗിലെ എം കെ ഷബിത വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും പി.പി മുഹമ്മദ് നിസാർ പൊതുമരാമത്തിന്‍റെയും സി മുഹമ്മദ് സിറാജ് ക്ഷേമകാര്യത്തിന്‍റെയും കെ.പി ഖദീജ വിദ്യഭ്യാസത്തിന്‍റെയും അധ്യക്ഷന്മാരാകും. കോൺഗ്രസിന് നൽകിയ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കെ നബീസ ബീവിയും അധ്യക്ഷയാകും.

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ പദം വൈസ് ചെയർമാനാണ്. ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണയിൽ എത്തിയതിനാൽ വോട്ടെടുപ്പ് വേണ്ടി വന്നില്ല. സിപിഎമ്മിന്‍റെ 12 അംഗങ്ങളെയും ആറ് വീതം കമ്മിറ്റികളിലേക്ക് തെരഞ്ഞെടുത്തു. ബിജെപി കൗൺസിലർമാരായ കെ വത്സരാജിനെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഒ സുജാത, പി.വി സുരേഷ് എന്നിവരെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉൾപ്പെടുത്തി.

ABOUT THE AUTHOR

...view details