കണ്ണൂർ: തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. തളിപ്പറമ്പ് മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ സർ സയ്യദ് സ്‌കൂളിൽ നിന്നും ഇരിക്കൂർ മണ്ഡലത്തിലേക്കുള്ള സാമഗ്രികൾ ടാഗോർ ഹയർ സെക്കന്‍ററി സ്‌കൂളിൽ നിന്നുമാണ് വിതരണം ചെയ്തത്. ടാഗോർ സ്‌കൂളിൽ 25 കൗണ്ടറുകളും സർ സയ്യദ് സ്‌കൂളിൽ 30 കൗണ്ടറുകളിലുമായാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്തത്. ഉദ്യോഗസ്ഥർക്ക് ബൂത്തുകളിലേക്ക് ഇവ എത്തിക്കുവാനുള്ള വാഹനങ്ങളും തയ്യാറാക്കിരുന്നു. സാങ്കേതിക തകരാർ എന്തെങ്കിലും ഉണ്ടായാൽ പെട്ടെന്ന് തന്നെ പരിഹരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിലെ മണ്ഡലങ്ങളിലേക്കുള്ള പോളിങ് സാമഗ്രി വിതരണം പൂര്‍ത്തിയായി - പോളിങ് സമഗ്രികൾ
തളിപ്പറമ്പ് മണ്ഡലത്തിലെ 318 ബൂത്തുകളിലേക്കും ഇരിക്കൂർ മണ്ഡലത്തിലെ 298 ബൂത്തുകളിലേക്കുമുള്ള സാമഗ്രികളാണ് വിതരണം ചെയ്തത്.

തളിപ്പറമ്പ് മണ്ഡലത്തിലെ 318 ബൂത്തുകളിലേക്കും ഇരിക്കൂർ മണ്ഡലത്തിലെ 298 ബൂത്തുകളിലേക്കുമുള്ള സാമഗ്രികളാണ് വിതരണം ചെയ്തത്. മണ്ഡലങ്ങളിൽ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഒരുക്കിയിട്ടിട്ടുള്ളത്. കേന്ദ്ര സേനയെയും കർണാടക പൊലീസിനെയും ആണ് തളിപ്പറമ്പ് മണ്ഡലത്തിൽ വിന്യസിച്ചിട്ടുള്ളത്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ കര്‍ശന നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ പത്തോളം പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. നിശബ്‌ദ പ്രചാരണ ദിനമായ ഇന്ന് മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും വിവിധ പ്രദേശങ്ങളിൽ വോട്ടഭ്യർത്ഥനയുമായി രംഗത്തുണ്ട്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും അണികളും.