കണ്ണൂര്‍:20 ദിവസത്തെ അടച്ചിടലിന് ശേഷം തളിപ്പറമ്പ് നഗരസഭയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കണ്ടെയ്ന്‍മെന്‍റ് സോണിലെ 11 വാര്‍ഡുകളെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി. ഇതോടെ ഇവിടങ്ങളിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. നഗരസഭയിലെ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നും മാറ്റാൻ സബ് കലക്ടർ വിളിച്ചു ചേർത്ത യോഗം ശുപാർശ ചെയ്തിരുന്നു. ഈ മാസം 15 ന് ശേഷം കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. എന്നാൽ പാതി അടഞ്ഞും പാതി തുറന്നുമാണ് നിലവില്‍ തളിപ്പറമ്പ് നഗരം. മുഴുവൻ വാർഡുകളിലും ഇളവ് നൽകാതെ മൂന്നിലൊന്ന് മാത്രം തുറന്ന കലക്ടറുടെ നടപടിയും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. തളിപ്പറമ്പിൽ ഓഗസ്റ്റ് ഏഴ് മുതൽ ആരംഭിച്ച സമ്പൂർണ ലോക്ക് ഡൗൺ അനിയന്ത്രിതമായി നീളുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാവിലെ സബ് കലക്ടർ എസ് ഇലക്യ യോഗം വിളിച്ചിരുന്നു.
തളിപ്പറമ്പ് നഗരസഭയിലെ 11 വാര്‍ഡുകളില്‍ നിയന്ത്രണം നീക്കി
നഗരസഭയിലെ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നും മാറ്റാൻ സബ് കലക്ടർ വിളിച്ചു ചേർത്ത യോഗം ശുപാർശ ചെയ്തിരുന്നു. ഈ മാസം 15 ന് ശേഷം കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി.
തളിപ്പറമ്പ് നഗരസഭയിലെ 11വാര്‍ഡുകളില്‍ നിയന്ത്രണം നീക്കി
വ്യാപാരികൾ നടത്തിയ പ്രതിഷേധവും ഇളവ് തേടിയുള്ള തളിപ്പറമ്പ് നഗരസഭയുടെ നിരന്തര ഇടപെടലും ഇക്കാര്യത്തിൽ നിർണ്ണായകമായി. നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ മറ്റു വാർഡുകളും ഉടൻ തുറക്കണമെന്ന നിർദ്ദേശവും നഗരസഭാ ചെയർമാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
Last Updated : Aug 28, 2020, 7:51 PM IST