കണ്ണൂർ:ബി.ആർ.സിയുടെ ജാലകങ്ങൾക്കപ്പുറം പരിപാടിക്ക് സമാപനം. ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ അനുഭവങ്ങളും കഴിവുകളും പങ്കുവെക്കാനുള്ള വേദിയായിരുന്നു ജാലകങ്ങൾക്കപ്പുറം പരിപാടി. നനവംബർ 14 മുതലാണ് കണ്ണൂർ ജില്ലയിലെയും നിലമ്പൂർ ബിആർസിയുടേയും ഭാഗമായ വിദ്യാർഥികൾക്കായി തളിപ്പറമ്പ് നോർത്ത് ബി.ആർ.സി പരിപാടി സംഘടിപ്പിച്ചത്. കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ജാലകങ്ങൾക്കപ്പുറം പരിപാടി ഒരുക്കിയത്.
ബി.ആർ.സിയുടെ ജാലകങ്ങൾക്കപ്പുറം പരിപാടിക്ക് സമാപനം - കണ്ണൂർ
നവംബർ 14 മുതലാണ് കണ്ണൂർ ജില്ലയിലെയും നിലമ്പൂർ ബിആർസിയുടേയും ഭാഗമായ വിദ്യാർഥികൾക്കായി തളിപ്പറമ്പ് നോർത്ത് ബി.ആർ.സി പരിപാടി സംഘടിപ്പിച്ചത്.
ബി.ആർ.സിയുടെ ജാലകങ്ങൾക്കപ്പുറം പരിപാടിക്ക് സമാപനം
കഴിഞ്ഞ വർഷം വരെ ജില്ലക്കകത്ത് നിരവധി പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി ഒരുക്കുകയായിരുന്നു. പ്രഗത്ഭരായ വ്യക്തികളുമായി സംവദിക്കുവാനും അനുഭവങ്ങൾ പങ്കുവെച്ച് വിവിധ സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരവും ഇതിലൂടെ കൈവന്നുവെന്ന് അധ്യാപകർ പറഞ്ഞു.