കേരളം

kerala

ETV Bharat / state

എം.സി ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി.പത്മനാഭൻ - T Padmanabhan against Josephine

ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി.പത്മനാഭൻ ചോദിച്ചു.

എം.സി ജോസഫൈൻ  ജോസഫൈൻ  ടി.പത്മനാഭൻ  പത്മനാഭൻ  വനിത കമ്മീഷൻ ചെയർപേഴ്‌സൺ  T Padmanabhan against Josephine  Josephine
എം.സി ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി.പത്മനാഭൻ

By

Published : Jan 24, 2021, 12:57 PM IST

Updated : Jan 24, 2021, 2:22 PM IST

കണ്ണൂർ: വനിത കമ്മിഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. 87 വയസ്സുകാരിയെ അധിക്ഷേപിച്ചത് ശരിയായില്ല. ശരീര ഭാഷ ക്രൂരമായിപ്പോയി. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ചെയർമാന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി. പത്മനാഭൻ ചോദിച്ചു. സിപിഎം ഗൃഹസന്ദർശനത്തിന്‍റെ ഭാഗമായി പി. ജയരാജൻ എത്തിയപ്പോഴാണ് ടി. പത്മനാഭൻ വിഷയത്തിലെ അതൃപ്തി അറിയിച്ചത്.

എം.സി ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി.പത്മനാഭൻ
Last Updated : Jan 24, 2021, 2:22 PM IST

ABOUT THE AUTHOR

...view details