കണ്ണൂർ: ആരാധനാലയങ്ങളിൽ പ്രാർഥനക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് എസ്‌വൈഎസ് കണ്ണൂർ ജില്ല കലക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വികെ അബ്ദുൽ ഖാദർ മൗലവി സമരം ഉദ്ഘാടനം ചെയ്തു.
ആരാധനാലങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തി എസ്‌വൈഎസ് - അൺലോക്ക് വാർത്തകൾ
ലോക്ക്ഡൗണിൽ സംസ്ഥാനത്ത് ഇളവുകൾ അനുവദിച്ചിരുന്നെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ഥനകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ആവശ്യപ്പെട്ടു.
Also Read:സംസ്ഥാനത്ത് ഇന്ന് മുതൽ അണ്‍ലോക്ക്
ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി. നിവേദനം കലക്ടർക്ക് വേണ്ടി എഡിഎം ഏറ്റുവാങ്ങി. ജില്ലയിലെ എംപി, എംഎൽഎമാർ, കോർപ്പറേഷൻ മുൻസിപ്പൽ, പഞ്ചായത്ത് അധികാരികൾ എന്നിവർക്കും മണ്ഡലം ഏരിയ ശാഖ കമ്മിറ്റി നേതാക്കൾ നിവേദനം സമർപ്പിച്ചു.