കണ്ണൂര്‍: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് വരുന്നു. കഴിഞ്ഞ മാസം നടന്ന ഖേലോ ഇന്ത്യ പദ്ധതിയുടെ പ്രോജക്‌ട് അപ്രൈസൽ കമ്മിറ്റി യോഗത്തിൽ പദ്ധതിക്ക് അനുമതി ലഭിച്ചു. ഏഴ് കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖേലോ ഇന്ത്യ പദ്ധതിയിൽപ്പെട്ട ട്രാക്കിന്‍റെ നിർമ്മാണ ചുമതല സംസ്ഥാന കായിക-യുവജന ക്ഷേമ വകുപ്പിനാണ്. വടക്കേ മലബാറിൽ പദ്ധതിയിൽ പെടുത്തി നിർമിക്കുന്ന ആദ്യത്തെ സിന്തറ്റിക് ട്രാക്കാണ് ഇവിടെ വരുന്നതെന്ന് ടി വി രാജേഷ് എംഎൽഎ പറഞ്ഞു. കണ്ണൂരിലെ മൂന്നാമത്തെ സിന്തറ്റിക്ക് ട്രാക്ക് ആകും ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഖേലോ ഇന്ത്യയുടെ ഭാഗമായി കണ്ണൂരില്‍ സിന്തറ്റിക് ട്രാക്ക്; അനുമതി ഏഴ് കോടിയുടെ പദ്ധതിക്ക് - synthetic track news
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കാണ് നിര്‍മിക്കുന്നത്. ഇതിനായി ഖേലോ ഇന്ത്യ പദ്ധതിയിലൂടെ ഏഴ് കോടിയുടെ പദ്ധതിക്കാണ് കേന്ദ്രം അനുമതി നല്‍കിയത്
കോളജിന് സ്വന്തമായുള്ള 10 ഏക്കർ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക. 8 ലൈൻ ട്രാക്ക് ആണ് വരുന്നത്. ജംപിങ് പിറ്റ്, ഡ്രെയ്നേജ്, ഫുട്ബോൾ ഫീൽഡ് എന്നിവയും ഒരുക്കും. ട്രാക്കിന്‍റെ സുരക്ഷയ്ക്ക് ചുറ്റും ഫെൻസിങ്, കാണികൾക്ക് പവലിയൻ, കായിക താരങ്ങൾക്ക് ഡ്രസിങ് റൂമുകൾ, ബാത്ത് റൂം, ടോയ്‌ലറ്റ് എന്നിവയുമുണ്ടാകും. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലാണ് മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. മൂന്നു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങാണ് നിർദേശം. ടെൻഡർ നടപടികൾ ആരംഭിച്ചു.
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലാണ് പൂർണ തോതിൽ സജ്ജമായ സിന്തറ്റിക്ക് ട്രാക്ക് ഉള്ളത്. തലശ്ശേരി ഗവ ബ്രണ്ണൻ കോളജിൽ സായിയുടെ സഹായത്തോടെ ട്രാക്ക് നിർമാണം അവസാന ഘട്ടത്തിലാണ്. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മറ്റൊരു ട്രാക്കിന്‍റെ നിർമാണവും പുരോഗമിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണ് നിലവില്‍ നാല് സിന്തറ്റിക് ട്രാക്ക് ഉള്ളത്.