കണ്ണൂർ: തളിപ്പറമ്പ് നഗരത്തിലെ നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമാക്കണമെന്ന് അവശ്യം. നഗരസഭ സെക്രട്ടറിയുടെ പിടിവാശി മൂലമാണ് കാമറകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ഭരണസമിതിയാണ് 35 ലക്ഷം രൂപയുടെ 54 ആധുനിക നിരീക്ഷണ ക്യാമറകൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചത്. കാമറകളുടെ മോണിറ്റർ പൊലീസ് സ്റ്റേഷനിലും സ്ഥാപിച്ചു. രാവിലെ 10 മണിമുതൽ വൈകിട്ട് അഞ്ചുമണി വരെ മാത്രം പ്രവർത്തിക്കുന്ന നഗരസഭ ഓഫീസിൽ വെച്ചതുകൊണ്ട് കാര്യമില്ലെന്ന് കണ്ടാണ് മോണിറ്റർ പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കാൻ നഗരസഭ കൗൺസിൽ തീരുമാനമെടുത്തത്.
നോക്കുകുത്തിയായി തളിപ്പറമ്പിലെ നിരീക്ഷണ കാമറകൾ - തളിപ്പറമ്പ് നഗരത്തിലെ നിരീക്ഷണ കാമറകൾ
നഗരസഭ സെക്രട്ടറിയുടെ പിടിവാശി മൂലമാണ് കാമറകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതെന്നാണ് പ്രധാന ആരോപണം.
എന്നാൽ കാമറകൾ നഗരസഭയുടേതാണെന്നും മോണിറ്ററുകൾ നഗരസഭാ ഓഫീസിൽ വെക്കണമെന്നും സെക്രട്ടറി നിലപാടെടുത്തതോടെ കാമറകളുടെ പ്രവർത്തനം നിലച്ചു. ഒരു മോണിറ്റർ നഗരസഭാ ഓഫീസിലും വെക്കാ മെന്ന് ക്യാമറ സ്ഥാപിച്ച കമ്പനീ നഗരസഭയെ അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാൻ നഗരസഭ സെക്രട്ടറി തയ്യാറാവാതെ ഫയൽ തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. തുടർന്ന് സിസിടിവിയുടെ മോണിറ്റർ പോലീസ് സ്റ്റേഷനിൽ നിന്നും എടുത്തുകൊണ്ടുപോകണമെന്ന് ഡിവൈഎസ്‌പി നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.കഴിഞ്ഞ ഒൻമ്പത് മാസത്തിലധികമായി തളിപ്പറമ്പിന്‍റെ വിവിധ പ്രദേശങ്ങളിൽ നോക്കുകുത്തിയായി നിൽക്കുകയാണ് ഈ കാമറകൾ. നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് അന്വേഷിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളെയാണ് പൊലീസ് ആശ്രയിക്കുന്നത് ആശ്രയിക്കുന്നത്. സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കയാണിപ്പോൾ.