കണ്ണൂർ: പോളിടെക്‌നിക് വിദ്യാർഥി അശ്വന്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് ടി. ശശി എടക്കാട് പൊലീസിൽ പരാതി നൽകി. സാധാരണ താമസിക്കുന്ന മുറിയിലല്ല മരണപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം മാറ്റിയെന്നും പരാതിയിൽ പറയുന്നു.
കണ്ണൂർ പോളിടെക്‌നിക്കിൽ വിദ്യാർഥിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് പിതാവ് - കണ്ണൂർ പോളിടെക്‌നിക്കിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു
Polytechnic student suicide: സാധാരണ താമസിക്കുന്ന മുറിയിലല്ല മരണപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം മാറ്റിയെന്നും പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കണ്ണൂർ പോളിടെക്‌നിക്കിൽ വിദ്യാർഥിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് പിതാവ്
മരിക്കുന്നതിന് തലേ ദിവസം അർധ രാത്രി വരെ കോളജിൽ പരിപാടി ഉണ്ടായിരുന്നു. പരിപാടിക്കിടെ ഒരു കുട്ടിക്ക് തലയ്ക്ക് മുറിവേറ്റിരുന്നുവെന്നും അശ്വന്ത് ആത്മഹത്യ ചെയ്യാൻ കാരണങ്ങൾ ഇല്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്തിനെ കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.