കേരളം

kerala

ETV Bharat / state

രമേശ് ചെന്നിത്തല ആർഎസ്എസുകാരനെന്ന് കോടിയേരി പറഞ്ഞത് ബോധപൂർവ്വമെന്ന് കെ സുധാകരൻ എംപി - latest kannur

സ്വർണക്കടത്തിന് ഉദ്യോഗസ്ഥർക്ക് മൗന സമ്മതം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ വൈകാതെ രാജിവെക്കേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.

kl_knr_03_03_k_sudhakaran_byte_7203295  latest kannur  രമേശ് ചെന്നിത്തല ആർഎസ്എസുകാരനാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ബോധപൂർവ്വമാണെന്ന്‌ കെ സുധാകരൻ എംപി
രമേശ് ചെന്നിത്തല ആർഎസ്എസുകാരനാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ബോധപൂർവ്വമാണെന്ന്‌ കെ സുധാകരൻ എംപി

By

Published : Aug 3, 2020, 4:04 PM IST

Updated : Aug 3, 2020, 4:43 PM IST

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആർഎസ്എസുകാരനാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് വെറുതയല്ലെന്നും ബോധപൂർവ്വമാണെന്നും കെ സുധാകരൻ എംപി. ചെന്നിത്തലയുടെ പേരിൽ കാക്കി ട്രൗസർ വലിച്ചു കയറ്റിയാൽ സിപിഎമ്മിലെ എസ് രാമചന്ദ്രൻ പിള്ളയുടെ കാക്കി ട്രൗസർ പുറത്തു വരുമെന്നും കെ സുധാകരൻ പറഞ്ഞു. സ്വർണക്കടത്തിന് ഉദ്യോഗസ്ഥർക്ക് മൗന സമ്മതം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ വൈകാതെ രാജിവെക്കേണ്ടി വരും. ഇത് സംബന്ധിച്ച ചർച്ചകൾ സിപിഎമ്മിനുള്ളിൽ നടക്കുന്നുണ്ട്. പിണറായി വിജയൻ രാജിവെക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടുത്തതായി എത്തുക എസ്ആർപിയാവും. ഇത് തടയാനാണ് രമേശ് ചെന്നിത്തല ആർഎസ്എസുകാരനാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഏണി ചുമരിൽ ചാരി മട്ടുപ്ലാവിൽ കയറുന്ന തന്ത്രമാണ് കോടിയേരി പ്രയോഗിച്ചതെന്നും കെ സുധാകരൻ എംപി പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തല ആർഎസ്എസുകാരനാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ബോധപൂർവ്വമെന്ന് കെ സുധാകരൻ എംപി
Last Updated : Aug 3, 2020, 4:43 PM IST

For All Latest Updates

ABOUT THE AUTHOR

...view details