ഒന്നര ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ - സുഭിക്ഷം പദ്ധതി; ഒന്നര ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ തരിശായി കിടക്കുന്ന മുഴുവൻ ഭൂമികളും കൃഷിയോഗ്യമാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശമനുസരരിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഒന്നര ഏക്കർ തരിശ് ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കിയത്.
![ഒന്നര ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ സുഭിക്ഷം പദ്ധതി; ഒന്നര ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ latest kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7543164-480-7543164-1591702594901.jpg)
കണ്ണൂർ: സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പായം ഗ്രാമ പഞ്ചായത്തിലെ ഒന്നര ഏക്കർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി ഡിവൈഎഫ്ഐ പ്രവർത്തകർ. വിളമനയിൽ നടന്ന നെൽകൃഷിയുടെ വിത്തിടൽ കർമ്മം സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ തരിശായി കിടക്കുന്ന മുഴുവൻ ഭൂമികളും കൃഷിയോഗ്യമാക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശമനുസരരിച്ചാണ് ഡിവൈഎഫ്ഐ വിളമനയിലെ കല്യാടൻ തറവാടിന്‍റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ തരിശ് ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കിയത്. പായം ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
TAGGED:
latest kannur