കേരളം

kerala

ETV Bharat / state

പൊള്ളാച്ചിയിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ - ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ

പൊള്ളാച്ചിയിൽ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടി. പ്രതികളിൽ ഒരാൾ കോട്ടയം സ്വദേശിനിയാണ്.

murder  Subbalakshmi muder case  Subbalakshmi  pollachi murder case  Subbalakshmi student murder  സുബ്ബലക്ഷ്‌മി കൊലക്കേസ്  സുബ്ബലക്ഷ്‌മിയുടെ കൊലയാളികൾ  സുബ്ബലക്ഷ്‌മി  ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ  ബി കോം വിദ്യാർഥിനി
സുബ്ബലക്ഷ്‌മി കൊലക്കേസ്

By

Published : May 4, 2023, 1:53 PM IST

കണ്ണൂർ : പൊള്ളാച്ചിയില്‍ സുബ്ബലക്ഷ്മി എന്ന വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ പിടിയിലായത്. ബികോം വിദ്യാർത്ഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേർന്ന് കൊലപ്പെടുത്തിയത്.

സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ കേരള പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കണ്ണൂരിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.

ABOUT THE AUTHOR

...view details