കണ്ണൂർ: തളിപ്പറമ്പിൽ നിന്നും ബസില്ലാത്തതിനാൽ മലയോര മേഖലയിലെ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ വലഞ്ഞു. അധികൃതരെ ബന്ധപ്പെട്ടിട്ടും ഇവർക്ക് സഹായം ലഭിച്ചില്ല. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ ഇവർക്ക് പ്രത്യേക വാഹനമേർപ്പെടുത്തി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചു.
മലയോര മേഖലകളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ വലഞ്ഞു - മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്
ഞായറാഴ്‌ച ശ്രീകണ്ഠപുരം മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ സാധാരണക്കാരായ വിദ്യാർത്ഥികളാണ് വാഹനം കിട്ടാതെ വലഞ്ഞത്
ഞായറാഴ്‌ച ശ്രീകണ്ഠപുരം മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ സാധാരണക്കാരായ വിദ്യാർത്ഥികളാണ് വാഹനം കിട്ടാതെ വലഞ്ഞത്. മലയോരത്തേക്ക് പോകാൻ തളിപ്പറമ്പിൽ നിന്നും ബസുകൾ ഉണ്ടായിരുന്നില്ല. ചെമ്പേരി, പൊടിക്കളം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടിയിരുന്ന 15 ഓളം വിദ്യാർത്ഥികളാണ് ദുരിതത്തിലായത്. ഒരു മണിക്കൂർ കാത്തുനിന്നിട്ടും ബസ് കിട്ടാതായതോടെ രക്ഷിതാക്കൾ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. എന്നാൽ 40 പേരെങ്കിലും ഇല്ലാതെ സർവ്വീസ് നടത്താനാവില്ലെന്നായിരുന്നു മറുപടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പിന്നീട് പൊലീസിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം വിവരമറിഞ്ഞെത്തിയ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പികെ സുബൈർ വാഹനം സംഘടിപ്പിക്കുകയായിരുന്നു.